തിരുവനന്തപുരം: സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്കെ) ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുക 57 സിനിമകൾ. ആധുനിക ലോകത്തിലെ യാഥാർത്ഥ്യങ്ങളും സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളും സാമൂഹിക പ്രശ്നങ്ങളും അതിജീവനങ്ങളും സിനിമയിലൂടെ അനാവരണം ചെയ്യും.ഫ്രഞ്ച് സംവിധായിക ഹഫ്സിയ ഹെർസിയുടെ ക്വിയർ പാം പുരസ്കാരം നേടിയ 'ദി ലിറ്റിൽ സിസ്റ്റർ' ആണ് ലോക സിനിമ വിഭാഗത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ക്വീർ സ്വത്വം രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമം, യുവതികളോട് തോന്നുന്ന അഭിലാഷം, അതേ സമയം കുടുംബത്തോട് കാണിക്കേണ്ട വിശ്വസ്ഥത എന്നിവയാണ് സിനിമയുടെ പ്രമേയം. ......
കൊച്ചി : ഇയർഎൻഡ് ഓഫറുകളുമായി ഇഞ്ചിയോൺ കിയയുടെ ഡിസംബർ സൂപ്പർ ഡീൽസ്. ഈ ഓഫർ കാലയളവിൽ, നിലവിലുള്ള ജിഎസ്ടി ആനുകൂല്യങ്ങൾക്ക് പുറമെ, കിയ സെൽറ്റോസ് 1.46 ലക്ഷം രൂപ വരെയും സിറോസ് 1.18 ലക്ഷം രൂപ വരെയും അധിക ആനുകൂല്യങ്ങളോടെ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
കൂടാതെ, ക്ലാവിസ് പെട്രോൾ, ഡീസൽ മോഡലുകൾക്ക് 90,620 രൂപ വരെയും ക്ലാവിസ് ഇവി മോഡലിന് 80,620 രൂപ വരെയും അധിക ആനുകൂല്യങ്ങൾ ലഭ്യമാണ്. ......
കൊച്ചി: കാരുണ്യ പ്രവർത്തനങ്ങളിലൂടെ ദൈവത്തിന്റെ കരങ്ങളാവാൻ ശ്രമിക്കണമെന്ന് വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി ഉദ്ബോധിപ്പിച്ചു പാവപ്പെട്ട രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കി എറണാകുളം ലൂർദ് ആശുപത്രിയിൽ പ്രൊഫസർ കെവി തോമസ് വിദ്യാധനം ട്രസ്റ്റ് നടപ്പിലാക്കുന്ന 'ഷേർളി തോമസ് ആശ്വാസ കിരണം' പദ്ധതിയും നിർധനരായ രോഗികൾക്ക് 50,000 രൂപയ്ക്ക് ബൈപ്പാസ് ഹൃദയ ശസ്ത്രക്രിയ സാധ്യമാക്കുന്ന ഹൃദയപൂർവ്വം പദ്ധതിയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. ......
ഫോർട്ടുകൊച്ചി: കത്തോലിക്ക സഭ കൊച്ചിരൂപതയുടെ പുതിയ മെ്ത്രാനെ വാഴിക്കുന്ന ചടങ്ങിൽ മാർപാപ്പയുടെ ഇന്ത്യയിലെ പ്രത്യേക പ്രതിനിധി ന്യൂൺഷ്യോ ലിയോ പോൾഡോ ഗിരേലിയും നാട്ടുകാരെപ്പോലെ വിളിച്ചു, ‘തോമസ് മാഷ്’.
സംസ്ഥാന സർക്കാരിെൻറ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ വി. തോമസ് മാഷിനെ നാട്ടുകാർ സ്നേഹപൂർവം വിളിച്ചുവരുന്നത് ‘തോമസ് മാഷ്’ എന്നാണ്. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ പ്രൊഫസർ കെവി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന നൂതനമായ ഡയാലിസിസ് മെഷീനുകളുടെയും നിർധനരായ രോഗികൾക്ക് 50,000 രൂപയ്ക്ക് ബൈപ്പാസ് ഹൃദയ ശസ്ത്രക്രിയ സാധ്യമാക്കുന്ന ഹൃദയപൂർവ്വം പദ്ധതിയുടെയും ഉദ്ഘാടനം ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി നിർവഹിച്ചു. ......
സൂര്യ നായകനായ 'സൂരരെ പോട്രു' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് 'പരാശക്തി'. ശിവകാർത്തികേയൻ നായകനാകുന്ന ഈ ചിത്രത്തിൽ
രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. 1965-ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ......
കൊച്ചി : മെച്ചപ്പെട്ട മാനേജ്മെന്റ് മാതൃകയിലൂടെ കൊച്ചി മുസിരിസ് ബിനാലെയുടെ (കെഎംബി) പുതിയ പതിപ്പിന്റെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമവും സുതാര്യവും സുഗമവുമാക്കാന്‍ കഴിഞ്ഞതായി കൊച്ചി ബിനാലെ ഫൗണ്ടേഷന് (കെബിഎഫ്) ചെയര്‍പേഴ്സണ്‍ ഡോ. വേണു വി. ......
കൊച്ചി: ജലാശയങ്ങളിലെ കുളവാഴ ശല്യം നേരിടുന്നതിനായുള്ള ഫ്യൂച്ചർ കേരള മിഷന്റെ ശ്രമങ്ങൾക്ക് മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (എംപെഡ) പിന്തുണ. കേരളത്തിലെ ജലാശയങ്ങളിൽ വലിയ വെല്ലുവിളിയായി മാറിയ കുളവാഴകളെ ശാസ്ത്രീയമായി ഉപയോഗിച്ച് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള മാർഗങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. ......
കൊച്ചി : ഉഷ്ണമേഖലാ തണ്ണീർത്തടങ്ങളുടെ ഏകാരോഗ്യ നിരീക്ഷണം എന്ന വിഷയത്തിൽ ഇൻഡോ-യൂറോപ്യൻ പരിശീലന പരിപാടി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ഇന്ന് തുടങ്ങി. ഡിസംബർ 8 മുതൽ 13 വരെ നീളുന്നതാണ് പരിശീലന പരിപാടി. ......
തിരുവനന്തപുരം: മദ്യപാനിയായ അച്ഛൻറെ ക്രൂരമർദനം സഹിക്കാൻ കഴിയാതെ ഒമ്പതാംക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരത്താണ് സംഭവം.......